Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 233 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -7)
#1

ശൈത്യകാല ഒളിംപിക്സ്
1.രണ്ട് വേനൽക്കാല ഒളിംപിക്സിന് മധ്യേയാണ് ശൈത്യകാല ഒളിംപിക്സ് അരങ്ങേറുന്നത്
 
2.ശീതകാല ഒളിംപിക്സ് തുടങ്ങിയത് വേനൽക്കാല ഒളിപിക്സിൽ നടത്താൻ സാധ്യമല്ലാത്ത ജനങ്ങൾക്കുവേണ്ടിയാണ്.
 
3.ശീതകാല ഒളിംപിക്സിനു വേദിയായ ആദ്യത്തെ ഏഷ്യൻ രാജ്യം?
*ജപ്പാൻ (1972)
 
4.പ്രഥമ ശൈത്യകാല ഒളിംപിക്സ് 1924- ഫ്രാൻസിലെ ചമോനിക്സിൽ വച്ച് നടന്നു.
 
5.2014-ലെ ശൈത്യകാല ഒളിമ്പിക്സ് റഷ്യയിലെ സോചിയിൽ നടന്നു. (ഫെബ്രുവരി 7 മുതൽ 23 വരെ)
 
6.2014 ശൈത്യകാല ഒളിമ്പിക്സിന്റെ മുദ്രാവാക്യം?
*Hot, Cool, Yours
 
7.88 രാജ്യങ്ങൾ പങ്കെടുത്ത ഒളിമ്പിക്സിൽ റഷ്യ മെഡൽ നിലയിൽ ഒന്നാമതെത്തി. (13 സ്വർണം ഉൾപ്പെടെ 33 മെഡലുകൾ) 2-ാം സ്ഥാനം നോർവെ
 

പാരാലിമ്പിക്സ്
8.അംഗവൈകല്യമുള്ള കായിക താരങ്ങൾക്ക് വേണ്ടി നാലുവർഷത്തിലൊരിക്കൽ നടത്തി വരുന്ന ഒളിംപിക്സ്?
*പാരാലിമ്പിക്സ്
 

വേദികൾ
9.2018 ലെ ശൈത്യകാല ഒളിംപിക്സ് വേദി?
*പ്യോങ് ചാങ് (ദക്ഷിണ കൊറിയ)
 
10.2022-ലെ ശൈത്യകാല ഒളിംപിക്സ് വേദി?
*ബെയ്ജിംഗ് (ചൈന)
 

Books and Authors
11.The Olympics: A History of the Modern Games
*Allen Guttmann
 
12.An Approved History of the Olympic games
*Bill Henry
 
13.Highlights of the Olympics :From Ancient Times to the Present
*John Durant
 

Paralympics @ Rio 2016
14.15-ാമത് പാരാലിമ്പിക്സിന് വേദിയായത്?
*റിയോ ഡി ജനീറോ (ബ്രസീൽ)
 
15.ആപ്തവാക്യം?
*A New World
 
16.2016 ലെ പാലാലിമ്പിക്സിന്റെ ഭാഗ്യചിഹ്നം?
*ടോം
 
17.ഉദ്ഘാടനം നിർവ്വഹിച്ചത്?
*മൈക്കൾ തെമർ (ബ്രസീൽ പ്രസിഡന്റ്)
 
18.2016 -ലെ പാരാലിമ്പിക്സിൽ ഇന്ത്യൻ പതാകയേന്തിയത്?
*ദേവേന്ദ്ര ജാജാരിയ
 
19.ആദ്യ സ്വർണം നേടിയ രാജ്യം?
*കെനിയ
 
20.ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വർണം നേടിയ താരം?
*മാരിയപ്പൻ തങ്കവേലു. (ഹൈജംപ്)
 
21.ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വെങ്കലം നേടിയ താരം?
*വരുൺ സിംഗ് ഭട്ടി (ഹൈജംപ്)
 
22.2016-ലെ പാരാലിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തിയ കായിക ഇനങ്ങൾ?
*Canoeing, Paratriathlon
 
23.2016-ലെ പാരാലിമ്പിക്സിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയ രാജ്യം?
*റഷ്യ
 
24.മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ രാജ്യം?
*ചൈന
 
25.മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
*43
 
26.ഇന്ത്യയ്ക്ക് ലഭിച്ച ആകെ മെഡലുകളുടെ എണ്ണം?
*4 (2 സ്വർണ്ണം, 1 വെള്ളി, 1 വെങ്കലം)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.